ഒമ്പതാംക്ലാസുകാരിയുടെ ചിത്രപ്രദര്‍ശനം

ചേര്‍ത്തല: ചേര്‍ത്തല ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നിറങ്ങള്‍ നിറക്കുന്ന ഒമ്പതാം ക്ലാസുകാരിയുടെ ചിത്രപ്രദര്‍ശനമൊരുക്കി ആര്‍ട്ടിസ്റ്റ് എന്‍. ഗോപാലകൃഷ്ണന്‍ മെമോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി. സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ വെച്ചൂര്‍ കാട്ടേഴത്ത് ഷിബു വെച്ചൂരിന്റെയും വി.കെ. ഷീജയുടെയും മകളായ കെ.എസ്. നിളയാണ് നിറച്ചാര്‍ത്തൊരുക്കുന്നത്. പഠനത്തിന്റെ ഇടവേളകളില്‍ ഒരുക്കിയ അറുപതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രായത്തിന്റെ അതിരുകള്‍ കടന്ന പ്രാധാന്യമുള്ള ചിത്രങ്ങളാണ് നിളയുടേതെന്ന് സൊസൈറ്റി ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് പി.ജി. ഗോപകുമാറും പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും പറഞ്ഞു. 17, 18 തീയതികളിൽ ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി സ്‌കൂളിലാണ് പ്രദര്‍ശനം. 17ന് രാവിലെ ഒമ്പതിന് സിനിമതാരം അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.