അമ്പലപ്പുഴ സർവിസ് സഹകരണ സംഘം ശതാബ്ദി

അമ്പലപ്പുഴ: ആഘോഷങ്ങൾക്ക് തുടക്കമായി. ഇതോടൊപ്പം ശതാബ്ദി സ്മാരക മന്ദിരത്തിന്‍റെ നിർമാണവും തുടങ്ങി. രണ്ടുകോടി രൂപ ചെലവിട്ടാണ് സ്മാരക മന്ദിരം നിർമിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കും. കേരള ബാങ്ക് ഡയറക്ടർ ബോർഡ്​ അംഗം എം. സത്യപാലൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് എ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. ഹാരിസ്, കെ. കവിത, എ.എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം അനിത, ഗ്രാമപഞ്ചായത്ത്​ അംഗം ലേഖാമോൾ, സഹകരണ സംഘം ജോ. രജിസ്ട്രാർമാരായ എസ്. ജോസി, ശ്രീവൽസൻ, അസി. രജിസ്ട്രാർ എസ്. നിർമലാദേവി, പി.യു. ശാന്താറാം, കെ. പരമേശ്വരപണിക്കർ, സംഘം സെക്രട്ടറി ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ ആഘോഷം കേരള ബാങ്ക് ഡയറക്ടർ ബോർഡ്​ അംഗം എം. സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.