വീടിന്​ തറക്കല്ലിട്ടു

ബുധനൂർ: അപവാദപ്രചാരണം കൊണ്ട് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ കഴിയില്ലെന്ന് വൈസ് പ്രസിഡന്‍റ​ തുഷാർ വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂനിയൻ 1827ാം നമ്പർ ബുധനൂർ ശാഖയിൽ നടപ്പാക്കുന്ന ശ്രീവെള്ളാപ്പള്ളി നടേശൻ സ്നേഹം ഭവനപദ്ധതിയുടെ 12ാമത് വീടിന്‍റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രി സുരേഷ് ഭട്ടതിരി ഭദ്രദീപം തെളിച്ചു. യൂനിയൻ ചെയർമാൻ അനിൽ അമ്പാടി അധ്യക്ഷത വഹിച്ചു. അനിൽ പി. ശ്രീരംഗം സ്വാഗതവും പി.ജെ. പ്രഭ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.