ആലപ്പുഴ: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 14 ാംവാർഡിൽ കല്ലുപാടത്ത് വീട്ടിൽ പ്രസന്നന്‍റെ മകൻ അമലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആലപ്പുഴ മുനിസിപ്പൽ കനാൽ വാർഡിൽ പുതുവൽ വീട്ടിൽനിന്നും ആര്യാട് പഞ്ചായത്ത് പത്താം വാർഡിൽ കൃഷ്ണപിള്ള ജങ്ഷന് പടിഞ്ഞാറുവശം സൈന മൻസിലിൽ വാടകക്ക് താമസിക്കുന്ന അനീസ് നാസറിനെയാണ് (22) അറസ്റ്റ് ചെയ്തത്. അമലിനെ തിരുവിളക്ക് അമ്പലത്തിന് വടക്കു ഭാഗത്തുവെച്ച് കഴിഞ്ഞ 27ന് രാത്രി 10.45ഓടെ അനീസ് നാസറും മറ്റുചിലരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദേശാനുസരണം ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.പി. വിനോദ്, സീനിയർ സി.പി.ഒ ബിനോജ്, സി.പി.ഒമാരായ ഷെഫീഖ് മോൻ, ജോസഫ് ജോയ് എന്നിവർ ചേർന്ന് തിരുവല്ലയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം.... അനീസ് നാസര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.