വിഷു-ഈസ്റ്റര്‍-റമദാന്‍ ചന്തകള്‍ തുടങ്ങി

ആലപ്പുഴ: കൃഷിവകുപ്പിന്‍റെ വിഷു-ഈസ്റ്റര്‍-റമദാന്‍ ചന്തകളുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി. ബാബു നിര്‍വഹിച്ചു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ എ. ശോഭ, എ.ഡി.എം സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി. രജത, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ.ജെ. മേഴ്‌സി, കെ.എസ്. സഫീന, കുസുമം തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സിന്ധു, എ.ഡി.എ ആശ ചന്ദ്രന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോര്‍ജ് വി. തോമസ്, ഹുസൂര്‍ ശിരസ്തദാര്‍ മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.