തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 2016-18 സാമ്പത്തികവർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ അണഞ്ഞു. വൈദ്യുതിച്ചെലവ് കുറക്കുന്നതിനുപരി വൈദ്യുതി തടസ്സം ഉണ്ടായാലും വിളക്കുകൾ തെളിയണം എന്ന ലക്ഷ്യത്തോടെയാണ് സോളാർ വഴിവിളക്കുകൾ പഞ്ചായത്തിലുടനീളം സ്ഥാപിച്ചത്. രാത്രി ഇരുട്ടിലായ വഴികളിലൂടെ സഞ്ചരിക്കാൻ ഭയപ്പെടുകയാണ് ജനം. സോളാർ പാനലുകളും വൈദ്യുതി ശേഖരിക്കുന്നതിനാവശ്യമായ വിലകൂടിയ ബാറ്ററികളും കേടായാൽ യഥാസമയം നന്നാക്കാൻ കഴിയാതിരുന്നതാണ് വിളക്കുകൾ എന്നന്നേക്കുമായി കണ്ണടക്കാൻ കാരണമായത്. കുത്തിയതോട് പഞ്ചായത്തിൽ കാടുകയറി അനാസ്ഥയുടെ നേർക്കാഴ്ചയായി നിലകൊള്ളുന്ന സോളാർ വഴിവിളക്കുകൾ അടിയന്തരമായി നന്നാക്കണമെന്നാണ് ജനകീയ ആവശ്യം. പടം : കുത്തിയതോട് പഞ്ചായത്തിലെ സോളാർ വഴിവിളക്കുകൾ കാടുകയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.