ആലപ്പുഴ: യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ കല്ലൂപാടത്ത് വീട്ടിൽ പ്രസന്നൻെറ മകൻ അമലിനെ ആക്രമിച്ച കേസിലാണ് ആര്യാട് പഞ്ചായത്ത് ഏഴാം വാർഡിൽ അവലൂക്കുന്ന് ആരാധന ജങ്ഷന് കിഴക്ക് നികർത്തിൽ വീട്ടിൽ ശരത്ത് (21), നികർത്തിൽ വീട്ടിൽ സച്ചുരാജ് (ഉണ്ണി -27) എന്നിവരെ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിൻെറ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 നായിരുന്നു സംഭവം. തിരുവിളക്ക് ക്ഷേത്രത്തിന് സമീപം രാത്രി 10.45 ഓടെ അമലിനെ ഇരുവരും ചേർന്ന് കുത്തിയും കൈകൾ വെട്ടിപ്പരിക്കേൽപിക്കുകയുമായിരുന്നു. നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ കെ.പി. വിനോദ്, എ.എസ്.ഐ സജീവ്, സീനിയർ സി.പി.ഒമാരായ സുധി, ബിനോജ്, സി.പി.ഒമാരായ സുഭാഷ്, ശ്യാം, ജോസഫ് ജോയ് എന്നിവർ ചേർന്ന് മൂന്നാറിൽ എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ...apl sarath, apl sachuraj APL AKRAMAM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.