കായംകുളം: ഗതാഗതക്കുരുക്കിന് ആശ്വാസമായി മണ്ഡലത്തിലെ രണ്ട് പാലത്തിൻെറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. ദേവികുളങ്ങര-കണ്ടല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം കായംകുളം കായലിന് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. തീരവാസികളുടെ ഗതാഗതപ്രശ്നങ്ങൾക്കാണ് പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. 40 കോടി ചെലവിൽ 356 മീറ്റർ നീളത്തിലാണ് പാലം. 11 മീറ്റർ വീതയുള്ള പാലത്തിൽ ഇരുവശത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. സൗന്ദര്യവത്കരണമെന്ന നിലയിൽ മധ്യഭാഗത്ത് അഞ്ച് ആർച്ചും സ്ഥാപിച്ചിട്ടുണ്ട്. 2020 ജൂണിലാണ് നിർമാണം തുടങ്ങിയത്. നഗരമധ്യത്തിലെ പാർക്ക് ജങ്ഷൻ പാലം 5.46 കോടി ചെലവഴിച്ചാണ് പുനർനിർമിച്ചിരിക്കുന്നത്. ഷഹിദാർപള്ളി ടെക്‌സ്‌മോ ജങ്ഷൻ റോഡിൽ കരിപ്പുഴതോടിന് കുറുകെയുള്ള പാലത്തിന് 20 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണുള്ളത്. ഇരുവശത്തുമായി ഒന്നര മീറ്റർ നീളത്തിൽ നടപ്പാതയുമുണ്ട്. പാലത്തിന്റെ സൗന്ദര്യവത്കരണത്തിനായി രണ്ട് ഗോപുരവും നിർമിച്ചിട്ടുണ്ട്. ഉച്ചക്ക് 12.30ന് മന്ത്രി മുഹമദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. ചിത്രം :APLKY1BRIDJ കൂട്ടുംവാതുക്കൽ പാലം APLKY2BRIDJ2: പാർക്ക് ജങ്ഷൻ പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.