ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് . നിർമാണ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നടന്ന മാർച്ച് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്‌തു. സെസ് പിരിവ് ഊർജിതമാക്കുക, പെൻഷനും മറ്റ് ആനൂകല്യങ്ങളും ഉടൻ വിതരണം ചെയ്യുക, ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വി. മോഹൻദാസ്, ഡി.പി. മധു, എൻ.എസ്. ശിവപ്രസാദ്, വി.ജെ. ആന്‍റണി, വി. അനിൽകുമാർ, പി.യു. അബ്‌ദുൽകലാം, വി. മുരളീധരകുറുപ്പ് എന്നിവർ സംസാരിച്ചു. നഗരചത്വരത്തിൽ നിന്നാരംഭിച്ച മാർച്ചിന് പി.കെ. ത്യാഗപ്പൻ, ആർ. ശശിയപ്പൻ, കെ.എൽ. ബെന്നി, ഡി. മനോഹരൻ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. APL NIRMANA THOZHILALI നിർമാണ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച ക്ഷേമനിധി ഓഫിസ് മാർച്ച് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യുന്നു അംഗത്വ കാമ്പയിൻ നടത്തി ആലപ്പുഴ: കോൺഗ്രസ് അംഗത്വ കാമ്പയിൻെറ ഭാഗമായി എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി സ്വന്തം വാർഡായ കൈതവന വാർഡിലെ 66ആം നമ്പർ ബൂത്തിൽ ഭവനസന്ദർശനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, അനിൽ ബോസ്, സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് സി.വി. മനോജ്‌കുമാർ, സനൽകുമാർ, മാത്യു ചെറുപറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.