കാറ്റിലും കോളിലും പതറാതെ കടലിൻെറ മക്കളുടെ നോമ്പ് ആറാട്ടുപുഴ: കാറ്റിലും കോളിലും പതറാതെ കടലിൻെറ മക്കളുടെ നോമ്പ്. പകലുകൾ ചുട്ടുപൊള്ളുന്ന ആഴക്കടലിലാണെങ്കിലും മതവിശ്വാസവും അനുഷ്ഠാനവും മുറുകെപ്പിടിച്ചാണ് ഇവരുടെ തൊഴിൽ. ഉൾക്കടലിൻെറ ഓളപ്പരപ്പിന് മീതെ മത്സ്യബന്ധനത്തിന് പോകുമ്പോഴുണ്ടാകുന്ന പ്രയാസം ചെറുതല്ല. പകലിൻെറ വേനൽകാഠിന്യമടക്കം എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും നോമ്പിനെ കൈവിടാൻ അവർ ഒരുക്കമല്ല. നോമ്പില്ലാതെ പകൽ കഴിയുകയെന്നത് വല്ലാത്തൊരു പ്രയാസമാണ്. എത്ര വലിയ കഠിനാധ്വാനമുള്ള പണിയാണെങ്കിലും നോമ്പുപേക്ഷിക്കാൻ മനസ്സുവരില്ലെന്ന് 'മിന്നൽക്കൊടി' വള്ളത്തിലെ മത്സ്യത്തൊഴിലാളി ആറാട്ടുപുഴ മേലെടുത്ത് കാട്ടിൽ അബ്ദുൽവാഹിദ് പറയുന്നു. മത്സ്യബന്ധനത്തിന് പുലർച്ച രണ്ടിനാണ് കടലിലേക്ക് പുറപ്പെടുക. ഇടയത്താഴം അതിനുമുമ്പ് വീട്ടിൽനിന്ന് കഴിക്കും. കടലിനെപോലും തിളപ്പിക്കുന്ന നട്ടുച്ചനേരത്തെ ചൂടിൽ ഇവർ കടലിലായിരിക്കും. ഈ സമയത്ത് ശരീരം തളർന്നുപോകുമെങ്കിലും ആത്മീയമായി ലഭിക്കുന്ന ഉന്മേഷം ശരീരത്തിൻെറ അവശതയെ അതിജീവിക്കും. തീരമണയുന്നതിന് കൃത്യമായ സമയമില്ല. കാര്യമായി പണി ലഭിച്ചില്ലെങ്കിൽ ഉച്ചകഴിയുമ്പോൾ കരയിലെത്തും. പണിയുണ്ടെങ്കിൽ നോമ്പ് തുറക്കുന്ന സമയത്താകും തീരമണയുക. ചില ദിവസങ്ങളിൽ വള്ളത്തിലെ പരിമിതസൗകര്യത്തിൽ നോമ്പ് തുറക്കും. പുണ്യങ്ങൾക്ക് ദൈവം തമ്പുരാൻ പൂക്കാലം തീർക്കുമ്പോൾ ത്യാഗം സഹിച്ചായാലും അതിൻെറ കുളിർമ നേടിയെടുത്തില്ലെങ്കിൽ അത് വലിയ നഷ്ടമാണെന്ന് തൊഴിലാളികൾ പറയുന്നു. APL vallam arattupuzha ആറാട്ടുപുഴയിൽനിന്ന് മത്സ്യബന്ധനത്തിന് വള്ളത്തിൽ കടലിലേക്ക് പോകാൻ തയാറെടുക്കുന്ന തൊഴിലാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.