പ്രകൃതിയുടെ വിളിയറിഞ്ഞ കുട്ടമ്പേരൂർ

ചെങ്ങന്നൂര്‍: അച്ചൻകോവിലാറി‍‍ൻെറയും പമ്പാനദിയുടെയും കൈവഴികൾ ബന്ധിപ്പിക്കുന്നതാണ്​ കൂട്ടമ്പേരൂറാർ. താലൂക്കിലെ മാന്നാര്‍ പഞ്ചായത്തി‍‍ൻെറ തെക്കുഭാഗത്താണ് പമ്പ-അച്ചൻകോവിൽ നദികളുടെയും കൈവഴിയായി ഒഴുകുന്ന കുട്ടമ്പേരൂരാറി‍‍ൻെറയും പരിലാളനയേറ്റ്​ കിടക്കുന്ന​ കുട്ടമ്പേരൂർ ഗ്രാമം. രണ്ട്​ വില്ലേജിലായി 18 വാർഡുള്ള മാന്നാർ പഞ്ചായത്തിലെ ഏഴ്​ വാർഡും കുട്ടമ്പേരൂരിലാണ്. നൂറ്റാണ്ടുകൾക്കുമുമ്പ്​ കുട്ടമ്പേരൂരും പരിസരപ്രദേശങ്ങളും ഹൈന്ദവ സംസ്കാരകേന്ദ്രമായിരുന്നുവെന്ന്​ പൗരാണിക രേഖകളിലുണ്ട്. കൃതായുഗത്തിൽ ജീവിച്ചിരുന്ന മാന്ധാതാവ് ചക്രവര്‍ത്തിയുടെ ഗുരുവായിരുന്ന ക്രോഷ്ഠമഹർഷിയാൽ പ്രതിഷ്ഠിമായതാണ് കുട്ടമ്പേരൂർ ശ്രീകാർത്യായനി ക്ഷേത്രമെന്നാണ്​ വിശ്വാസം. മാന്ധാതാവ് ചക്രവര്‍ത്തി ഭാരതത്തി‍‍ൻെറ വിവിധ ഭാഗങ്ങളിലായി പ്രജാക്ഷേമത്തിന്​ 100 യാഗം നടത്തി. അതിലൊരു യാഗം നടന്ന സ്ഥലമാണ് മാന്ധാതാപുരമെന്ന്​ പൂർവനാമമുള്ള മാന്നാര്‍. ക്രോഷ്ഠമഹർഷി ത‍ൻെറ അവസാനകാലം കഴിച്ചുകൂട്ടാൻ പ്രകൃതിരമണീയമായ ഒരു സ്ഥലം അന്വേഷിച്ച്​ അവസാനം കണ്ടെത്തിയ പ്രദേശമാണ് ഇപ്പോൾ ശ്രീകാർത്യായനി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം. വൈകാതെ ക്ഷേത്രത്തിന് ദർശനമായി പടിഞ്ഞാറോട്ടിരുന്ന് മഹർഷി സമാധിയായി. മുനീശ്വരൻ സമാധിയായ സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുറ്റുണ്ട്​. ഇങ്ങനെ ക്രോഷ്ഠമുനി സമാധിയായ സ്ഥലം ക്രോഷ്ഠപുരമാവുകയും അത് പിന്നീട് കുട്ടമ്പേരൂരായി മാറിയെന്നും പറ​യപ്പെടുന്നു. തമിഴ്നാട്ടിലെ വിജയനാരായണപുരത്തെ ശൈവപിള്ള, മഹാനായ യോഗീശ്വര‍ൻെറ മകനും പണ്ഡിതനുമായ രാമൻപിള്ള കേരളത്തിലെത്തി തിരുവിതാംകൂർ കൊട്ടാരത്തിൽ കണക്കെഴുത്ത് ജോലിയിൽ പ്രവേശിച്ചതോ​ടെ ആ കുടുംബക്കാർ നാലേകാട്ടിൽ താമസമാക്കി. ശ്രീമൂലം തിരുനാൾ രാജാവി‍ൻെറ കാലംവരെ തിരുവിതാംകൂർ രാജ്യത്തെ എല്ലാ കണക്കുകളും മേലേഴത്ത്​ശൈവപിള്ളമാരാണ്​ നോക്കിയിരുന്നത്​. ഇത്​ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രതിപാദിക്കുന്നുണ്ട്​. നാലേകാട്ടിൽ പിള്ളമാരുടെ കുടുംബവും അതിനോട്​ ചേർന്ന ക്ഷേത്രവും കാവും കുളവും ചരിത്രപരമാണ്. ജനാധിപത്യ ഭരണക്രമത്തിൽ തെരഞ്ഞെടുക്കപ്പട്ട പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ പ്രസിഡന്‍റും നാലേകാട്ടിൽ വൈദ്യപ്പൻ പിള്ളയായിരുന്നു. APL kuttamperoor ക്രോഷ്ഠമുനിയുടെ സമാധിസ്ഥാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.