ദമ്പതികൾക്ക് ആരോഗ്യവകുപ്പിന്റെ ആദരം

മണ്ണഞ്ചേരി: കോവിഡ് കാലത്ത് ജനങ്ങളെ ബോധവത്കരിക്കാൻ ആരോഗ്യ വകുപ്പിനായി വിഡിയോകൾ സൗജന്യമായി ചെയ്തു നൽകിയ കണ്ണനുണ്ണി-അനു ദമ്പതികളെ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് ആദരിച്ചു. വളവനാട് സ്വദേശികളാണ് കണ്ണനുണ്ണിയും അനുവും. മാസ് മീഡിയ ഓഫിസർ സുജയാണ്​ ആദ്യം വിഡിയോ ചെയ്യാൻ മിമിക്രി കലാകാരനായ കണ്ണനുണ്ണിയെ സമീപിക്കുന്നത്. ആദ്യ വിഡിയോ ക്ലിക്ക് ആയതോടെ തുടർച്ചയായി അമ്പതിലധികം ഹിറ്റ് വിഡിയോകളാണ് ഇരുവരും ആരോഗ്യവകുപ്പിന്​ സമ്മാനിച്ചത്. ഇതിൽ പലതും ആരോഗ്യവകുപ്പിന്റെയും പി.ആർ.ഡിയുടെയും പേജുകളിലും എത്തി. റേഡിയോ അവതാരകർ കൂടിയാണ് ഇരുവരും. ചടങ്ങിൽ ജില്ല മാസ്​ മീഡിയ ഓഫിസർ പി.എസ്. സുജ, ഡെപ്യൂട്ടി ഓഫിസർമാരായ അരുൺലാൽ, ചിത്ര എന്നിവരും പങ്കെടുത്തു. മെഡിക്കൽ ഓഫിസർമാരുടെയും ഹോസ്പിറ്റൽ സൂപ്രണ്ടുമാരുടെയും ജില്ലതല യോഗത്തിലായിരുന്നു പുരസ്‌കാര വിതരണം. പടം: കണ്ണനുണ്ണി-അനു ദമ്പതികൾ ആദരം ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.