ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്: കേരളം ചാമ്പ്യൻമാര്‍

ആലപ്പുഴ: ഒമ്പതാമത് ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പില്‍ കേരളം ഓവറോള്‍ ചാമ്പ്യൻമാര്‍. ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന മത്സരത്തില്‍ 38 പോയന്റാണ്​ കേരളം നേടിയത്. 18 പോയന്റോടെ ഹരിയാന രണ്ടാമതും ഒമ്പത് പോയന്റോടെ മഹാരാഷ്ട്ര മൂന്നാമതുമെത്തി. 200 മീറ്റര്‍ പുരുഷ, വനിത, മിക്സഡ് വിഭാഗങ്ങളില്‍ കേരളം സ്വര്‍ണം നേടി. 500 മീറ്റര്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ സ്വര്‍ണവും മിക്സഡ് വിഭാഗത്തില്‍ വെള്ളിയും നേടി. ശനിയാഴ്ച നടന്ന 1000 മീറ്റര്‍ മത്സരത്തില്‍ പുരുഷ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയിരുന്നു. ട്രഡീഷനൽ ബോട്ട് റേസില്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ടീം ഒന്നാമതെത്തി. കേരള ടീം രണ്ടാം സ്ഥാനവും നേടി. സബ് കലക്‌ടർ സൂരജ് ഷാജി ട്രോഫികള്‍ സമ്മാനിച്ചു. സി.ടി. സോജി, തോമസ് ജോസഫ്, എസ്.എസ്. ബാജ്‍വ, താഹിര്‍ അഹമ്മദ്, അനൂപ് കുമാര്‍, കെ.എസ്. റെജി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.