ചേർത്തല: ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ നിര്യാണത്തോടെ തീരദേശത്തിന് നഷ്ടമായത് പ്രിയ ഇടയനെയെന്ന് കൃഷിമന്ത്രി പി. പ്രസാദ് അനുസ്മരിച്ചു. സൂനാമിയും ഓഖിയും പ്രളയവുമെല്ലാം തീരദേശത്ത് വിവരണാതീത ദുരിതങ്ങൾ തീർത്തപ്പോൾ ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ച അദ്ദേഹം അവരുടെ ശബ്ദമായി മാറി. തീരദേശവാസികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. ആലപ്പുഴ രൂപതയുടെ ആത്മീയവും ഭൗതികവുമായ വികസനകൾക്ക് നേതൃത്വം നൽകിയ പിതാവ് നിരവധി വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ തുടങ്ങാനും മുൻകൈയെടുത്തു. മതസൗഹാർദ സന്ദേശം വിളംബരം ചെയ്ത ആ ജീവിതം നാടിന് മാതൃകയായിരുന്നെന്നും പി. പ്രസാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.