കായംകുളം: റമദാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പാത തെളിച്ച് ഇ.എം. ഹുസൈൻ സ്മാരക സമിതി. അർഹരായവർക്ക് ഭക്ഷണ കിറ്റുകൾ, ഈത്തപ്പഴ കിറ്റ്, വിശുദ്ധ ഖുർആൻ വിതരണം എന്നിവയാണ് സംഘടിപ്പിക്കുന്നത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഹുസൈന്‍റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്‍റെ മരണശേഷവും മുടങ്ങാതെ സഹോദരങ്ങൾ ഏറ്റെടുക്കുകയായിരുന്നു. അർഹരായവരെ കണ്ടെത്തിയാണ് റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്നത്. തൊഴിൽ നഷ്ടമായതിലൂടെ പ്രയാസപ്പെടുന്ന ഇടത്തരക്കാർക്ക് പ്രത്യേക പരിഗണനയും നൽകുന്നുണ്ട്. പ്രയാസപ്പെടുന്ന നൂറോളം കുടുംബങ്ങൾക്കാണ് ഇത് ആശ്വാസമാകുന്നത്. രാഷ്ട്രീയ-സാമൂഹിക-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മുന്നിലാണ് റമദാൻ സന്ദേശവുമായി ഈത്തപ്പഴം വിതരണമെന്നത് വേറിട്ട പരിപാടിയാണ്. ജാതി-മത ഭേദമന്യേയുള്ള വിതരണം മികച്ച റമദാൻ സന്ദേശമാണ്. വിശ്വാസികൾക്കായി വിശുദ്ധ ഖുർആനുകൾ മുടക്കമില്ലാതെ വിതരണം ചെയ്യുന്നു. ഏഴുവർഷം മുമ്പാണ് അധ്യാപകൻ കൂടിയായിരുന്ന ഹുസൈൻ മരണപ്പെട്ടത്. ഇതിനുശേഷമാണ് വ്യവസ്ഥാപിതമായ റിലീഫ് പ്രവർത്തനങ്ങളുമായി സഹോദരങ്ങൾ രംഗത്തിറങ്ങിയത്. കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഐ. ഷിഹാബുദ്ദീനാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. APL quran റമദാൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ. ഷിഹാബുദ്ദീൻ വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം ആത്മകഥയിലൂടെ ശ്രദ്ധേയനായ എസ്.എം. സാദിഖിന് ഖുർആൻ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.