സെമിനാർ സംഘടിപ്പിച്ചു

അമ്പലപ്പുഴ: പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം കമ്മിറ്റി റമദാൻ പരിപാടികളുടെ ഭാഗമായി 'സ്രഷ്ടാവിനെ അറിയുക സൃഷ്ടി വൈഭവത്തിലൂടെ' വിഷയത്തിൽ . ചീഫ് ഇമാം ശറഹ്ബീൽ സഖാഫി ഉദ്​ഘാടനം ചെയ്തു. വളർന്നുവരുന്ന തലമുറക്ക്​ ആത്മീയ ഭൗതിക മേഖലകളിൽ ആവശ്യമായ ദിശാബോധം നൽകി വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. മുഹമ്മദ്‌ റിയാസ് ക്ലാസിന് നേതൃത്വം നൽകി. സംഘം പ്രസിഡന്റ് സി.എ. സലിം ചക്കിട്ടപറമ്പിൽ അധ്യക്ഷതവഹിച്ചു. പി.എം. ബഷീറുദ്ദീൻ, ഷാജി കണിയംപറമ്പിൽ, സുൽഫി ഹക്കീം, സി.എ. നാസിറുദ്ദീൻ മുസ്​ലിയാർ, നാസിം പള്ളിവെളി, ഹാഷിം അൽ ബുസ്താൻ, സുനീർ ഡസൽ, പി.എം. നാസിമുദ്ദീൻ, ഷഫീഖ് പള്ളിവെളി, ഷുക്കൂർ തുറയിൽ, മുഹമ്മദ്‌ ബഷീർ, ഹാരിസ് കൂട്ടുങ്കൽ, ജലാൽ തുറയിൽ തുടങ്ങിയവർ പങ്കെടുത്തു. (ചിത്രം... പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം സംഘടിപ്പിച്ച സെമിനാർ ചീഫ് ഇമാം ശറഹ്ബീൽ സഖാഫി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.