പീഡാനുഭവ സ്മരണയിൽ മലയാറ്റൂർ യാത്രക്ക്​ തുടക്കം

അമ്പലപ്പുഴ: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഓർമപ്പെടുത്തി ക്രൈസ്ത ദേവാലയങ്ങളിൽനിന്ന് മരക്കുരിശ്​ തോളിലേറ്റി മലയാറ്റൂർ യാത്രക്ക്​ തുടക്കമായി. ഓശാന ഞായറാഴ്ചത്തെ ദിവ്യബലിക്കും കുരുത്തോല പ്രദക്ഷിണത്തിനും ശേഷമാണ് ജില്ലയിലെ വിവിധ ദേവാലയങ്ങളിൽനിന്ന് ചെറുസംഘങ്ങൾ യാത്ര തിരിച്ചത്. തീരദേശത്തെ വിവിധ ദേവാലയങ്ങളിൽനിന്നാണ് കൂടുതൽ കുരിശുയാത്ര പുറപ്പെട്ടത്. തീർഥാടന കേന്ദ്രമായ എടത്വ പള്ളിയിൽനിന്ന് 90ഓളം പേർ ചേർന്നാണ് മലയാറ്റൂർ യാത്രക്കു പുറപ്പെട്ടത്. ശാന്തിഭവൻ മാനേജിങ്​ ട്രസ്റ്റി മാത്യു ആൽബിനും പള്ളി ഭാരവാഹികളും ചേർന്ന് ഇവർക്ക് യാത്രയയപ്പ് നൽകി. (ഫോട്ടോ, എടത്വ പള്ളിയിൽനിന്ന്​ യാത്ര തിരിച്ച സംഘത്തോടൊപ്പം മാത്യു ആൽബിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.