ആലപ്പുഴ: പകല്‍ വീടുകളില്‍ ഒറ്റക്ക് കഴിയുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായി പട്ടണക്കാട് പഞ്ചായത്തില്‍ പകല്‍വീട് ഒരുങ്ങി. വെട്ടക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തോടുചേര്‍ന്ന കെട്ടിടത്തിലാണ് പകല്‍വീട് സജ്ജമാക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് ചായയും ഭക്ഷണവും ഇവിടെ ലഭിക്കും. വൈദ്യസഹായം നല്‍കുന്നതിന് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പിന്തുണയുമുണ്ട്. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകളും വിരസതകളും മറന്ന് സാധാരണജീവിതം നയിക്കാന്‍ വയോജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രം തുടങ്ങുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് പറഞ്ഞു. apl pakalveed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.