ആദ്യ മഴയിൽതന്നെ ദേശീയപാതയിൽ വെള്ളക്കെട്ട്

അരൂർ: ആദ്യ മഴയിൽതന്നെ ദേശീയപാത വെള്ളക്കെട്ടിൽ. അരൂർ പെട്രോൾ പമ്പിനുസമീപം മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ കെട്ടിക്കിടക്കുന്നത് വാഹന യാത്രികർക്കും കാൽനടക്കാർക്കും ദുരിതമാകുകയാണ്​. ദേശീയപാത അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. വാഹനങ്ങൾ വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ ദേശീയപാതക്കരികിൽ കാന നിർമിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ട് ആകുന്നത്​ ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങളിൽനിന്ന്​ ആളുകളെ അകറ്റുന്നുണ്ട്. ചിത്രം : ദേശീയ പാതയിലെ വെള്ളക്കെട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.