സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്

ആലപ്പുഴ: ജില്ല ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിന്​ എസ്.ഡി കോളജ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. എട്ടിനും 18 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ്​ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള ആൺകുട്ടികൾ 1000 രൂപയും പെൺകുട്ടികൾ 750 രൂപയും നൽകി ഈ മാസം 16 നകം എസ്.ഡി കോളജ് ക്രിക്കറ്റ് സ്റ്റേഡിയം ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്​ 9605022818 നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.