അമ്പലപ്പുഴ: മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കുഴൽക്കിണറുകൾ പുതുതായി സ്ഥാപിക്കുമെന്ന് എച്ച്. സലാം എം.എൽ.എ അറിയിച്ചു. വിവിധ പഞ്ചായത്തിലും നഗരസഭകളിലുമായി ആറ് കുഴൽക്കിണറാണ് സ്ഥാപിക്കുക. മാർച്ചിൽ ജലവിഭവമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ചേർന്ന യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കുഴൽക്കിണറുകൾ സ്ഥാപിക്കുന്നത്. തൂക്കുകുളം, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡ്, കാക്കാഴം, നഗരത്തിലെ ആലിശ്ശേരി, പുന്നപ്ര തെക്ക് പഞ്ചായത്തിലെ സൂനാമി കോളനിക്കു സമീപം, പുറക്കാട് എന്നിവിടങ്ങളിലാണ് കുഴൽക്കിണറുകൾ സ്ഥാപിക്കുക. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴിയിൽ സ്ഥാപിച്ച കേടുവന്ന പൈപ്പുകൾ മാറ്റുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെങ്കിലും നിലവിലെ ദൗർലഭ്യം കണക്കിലെടുത്താണ് ഈ നടപടിയെന്നും എം.എൽ.എ പറഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് സൂനാമി കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കുന്നതിന്‍റെ സ്വിച്ച് ഓൺ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്‍റ് പി.ജി. സൈറസ്, അംഗങ്ങളായ പി.പി. ആന്‍റണി, എ. നസീർ, ഷക്കീല നിസാർ, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി എന്നിവർ പങ്കെടുത്തു. ചിത്രം: സൂനാമി കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കുന്നതിന്‍റെ സ്വിച്ച് ഓൺ എച്ച്. സലാം എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.