ആലപ്പുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ടൗൺ ഏരിയ സമ്മേളനം ആലപ്പുഴ രാമവർമ ക്ലബ് ഹാളിൽ ചേർന്നു. ഇന്ധന വിലവർധന നിയന്ത്രിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘടനയുടെ കരട് പ്രമേയം അവതരിപ്പിച്ച് കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി. ജിൻരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.എൻ. മുരളീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ഏരിയ വനിത കൺവീനർ ഡോ. ഷൈമ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: വി. അജിത് (പ്രസി), ടി.പി. ശോഭ, ഫ്രാൻസിസ് ഡാമിയൻ (വൈസ് പ്രസി), ഒ.ജെ. ഷിബു(സെക്ര), മുഹമ്മദ് റഫീഖ്, ആർ. ശ്രീകുമാർ(ജോ. സെക്ര), മുഹമ്മദ് ഫൈസൽ(ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.