ആലപ്പുഴ: ജനറൽ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി നഗരസഭ അധ്യക്ഷ സൗമ്യരാജിൻെറ അധ്യക്ഷതയിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്നു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എച്ച്.എം.സി സെക്രട്ടറി കൂടിയായ ആശുപത്രി സൂപ്രണ്ട് ഡോ. വി. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലഡ് ബാങ്ക്, കാത്ത് ലാബ്, ട്രോമ കെയർ എന്നിവ ഉടൻ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും താൽക്കാലിക ജീവനക്കാരുടെ വേതന വർധനയും സംബന്ധിച്ച് അജയ സുധീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രിയിൽ സോളാർ പാനൽ ഘടിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നഗരസഭ അധ്യക്ഷ സൗമ്യരാജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഒ.പി ക്ലിനിക്കുകളിൽ ഡോക്ടർമാർ വൈകുന്നതടക്കം കണ്ടെത്തിയ ക്രമക്കേടുകൾ ഉടൻ പരിഹരിക്കാൻ സൂപ്രണ്ടിന് നിർദേശം നൽകി. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ 25 എച്ച്.എം.സി അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.