പടനിലത്തും ചുനക്കരയിലും യു.ജി കേബിളിന് അനുമതി

ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തി‍ൻെറയും ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തി‍ൻെറയും പരിസരപ്രദേശങ്ങളിൽ കെ.എസ്.ഇ.ബിയുടെ അണ്ടർ ഗ്രൗണ്ട് വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപ 2022-23 ലെ ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചതായി എം.എസ്. അരുൺകുമാർ എം.എൽ.എ അറിയിച്ചു. റോഡി‍ൻെറ ഇരുവശത്തും ഒരു മീറ്റർ താഴ്ചയിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ഇരുവശവും ട്രാൻസ്​ഫോർമറുകളും സ്ഥാപിക്കും. പടനിലം ക്ഷേത്രത്തിൽ 16 കരയിൽനിന്ന്​ 20 മുതൽ 42 അടി വരെ ഉയരമുള്ള നന്ദികേശ കെട്ടുത്സവങ്ങളാണ് ശിവരാത്രി നാളിൽ എത്തിച്ചേരുന്നത്. ചുനക്കര ക്ഷേത്രത്തിലും ഉത്സവനാളുകളിൽ വളരെ ഉയരവും വലുപ്പവുമുള്ള കെട്ടുകാഴ്ചകൾ എത്തിച്ചേരുന്നു. ഇവിടങ്ങളിൽ വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിനുകൂടിയാണ് ഇതോടെ പരിഹാരം ആകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.