സി.പി.എം ഓട വികസനം തടസ്സപ്പെടുത്തിയെന്ന്​

കായംകുളം: നഗരത്തിലെ വെള്ളക്കെട്ട് തടയുന്നതിന് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഇടറോഡിൽ ഓട സ്ഥാപിക്കുന്നത് സി.പി.എം കൊടികുത്തി തടഞ്ഞതായി പരാതി. 36ാം വാർഡിലെ ജി.ഡി.എമ്മിന് മുന്നിലാണ് സംഭവം. റോഡ് ഉയർത്തി ഇന്‍റർലോക്ക് പാകി ഓട നിർമിക്കുന്നതിനുള്ള പദ്ധതിയാണ് കൗൺസിലർ കെ. പുഷ്പദാസി‍ൻെറ നേതൃത്വത്തിൽ രൂപപ്പെടുത്തിയത്. നിർമാണം തടസ്സപ്പെട്ടതോടെ പ്രവൃത്തി മാറ്റി താലൂക്ക് ആശുപത്രിയുടെ പിറകിൽ പുതിയടം റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുകയാണ്. സി.പിഎമ്മിന്റെ വികസനവിരുദ്ധ നയമാണ് പദ്ധതിയെ ബാധിച്ചതെന്ന് പുഷ്പദാസ് കുറ്റപ്പെടുത്തി. ചിത്രം :APLKY3CPM കൊടികുത്തലിൽ തടസ്സപ്പെട്ട കായംകുളം ജി.ഡി.എമ്മിന് മുന്നിലെ ഓട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.