ഉത്രപ്പള്ളിയാര്‍ വീണ്ടുമൊഴുകും; ജനകീയ സമിതി രൂപവത്കരിച്ചു

ചെങ്ങന്നൂര്‍: കൈയേറ്റവും അധികൃതരുടെ അവഗണനയുംമൂലം നീരൊഴുക്ക്​ നിലച്ച ഉത്രപ്പള്ളിയാറിന് വീണ്ടും ജീവൻ നൽകാൻ ജനകീയ സമിതിക്ക്​ രൂപംനൽകി. ആലാ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന റൂറൽ ഡെവലപ്‌മെന്‍റ്​ ആൻഡ്​ കള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ജനകീയ സമിതി രൂപവത്കരിച്ചത്. ഉത്രപ്പള്ളിയാറി‍ൻെറ പുനരുജ്ജീവനം ലക്ഷ്യമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണിത്. ആലാ അത്തലക്കടവിന് സമീപം ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ എന്നിവർ പങ്കെടുത്തു. സംസ്ഥാന ബജറ്റില്‍ ഉത്രപ്പള്ളിയാറി‍ൻെറ നവീകരണത്തിന് തുക അനുവദിച്ച പശ്ചാത്തലത്തിലാണ് ജനകീയ സംഘാടക സമിതിക്ക് രൂപംനൽകിയത്. ബജറ്റിൽ ഫണ്ട് അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെയും അതിന്​ മുൻകൈയെടുത്ത മന്ത്രി സജി ചെറിയാനെയും യോഗം അനുമോദിച്ചു. കെ.കെ. അച്യുതക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: വി.കെ. വാസുദേവന്‍ (ചെയ.), കെ.കെ. തങ്കപ്പക്കുറുപ്പ്, പി. വിശ്വംഭരപ്പണിക്കര്‍, പ്രഫ. കെ.കെ. വിശ്വനാഥന്‍ (വൈ.ചെയ.), വി.എസ്. ഗോപാലകൃഷ്ണന്‍ (ജന.കണ്‍.), കെ.ഡി. രാധാകൃഷ്ണ കുറുപ്പ്, കെ.കെ. മണിക്കുട്ടന്‍, വി.കെ. ശോഭ, സതീഷ് കുമാര്‍ (കണ്‍.) എന്നിവരുൾപ്പെട്ട 25 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഉത്രപ്പള്ളിയാർ ഒഴുകിയിരുന്ന അഞ്ച്​ വില്ലേജുകളിലുൾപ്പെട്ട എല്ലാ ത്രിതല പഞ്ചായത്ത്​ അധ്യക്ഷരും സമിതി രക്ഷാധികാരികളായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.