കാടുപിടിച്ച്​ വൈദ്യുതി പോസ്റ്റുകള്‍; വഴിവിളക്ക്​ തെളിയുന്നില്ല

അമ്പലപ്പുഴ: വൈദ്യുതി പോസ്റ്റുകൾ വള്ളിപടര്‍പ്പുകളില്‍ കാടുപിടിച്ച് വഴിവിളക്കുകൾ തെളിയുന്നില്ല. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കരുമാടി മാമൂട് ജങ്​ഷന് തെക്ക് ചെറുതുരുത്തി മടക്കശ്ശേരിൽ റോഡിൽ സ്ഥാപിച്ച വഴിവിളക്കുകളാണ് ഒരു വർഷമായി തെളിയാതെ കിടക്കുന്നത്. അഞ്ചോളം വൈദ്യുതി പോസ്റ്റുകളാണ് ഇവിടെയുള്ളത്. ഇവയെല്ലാം കാടുപിടിച്ചു. റോഡിന്‍റെ ഇരുവശത്തും സമീപത്തെ പാടശേഖരത്തിന് അരികിലുമായി താമസിക്കുന്ന നൂറിലധികം കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ റോഡ്. ഇഴജന്തുക്കളുടെ ശല്യം കൂടുതലാണ്. വഴിവിളക്കുകൾ തെളിയാത്തതിനാൽ രാത്രി ഭീതിയോടെയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. വഴിവിളക്കുകൾ തെളിയിക്കാൻ കെ.എസ്.ഇ.ബിയിൽ പണമടച്ചിട്ടുണ്ടെന്നാണ് നാട്ടുകാരോട് പഞ്ചായത്ത് അധികൃതർ പറഞ്ഞത്. എന്നാൽ, ഒരു വർഷമായിട്ട്​ പ്രദേശത്തെ വഴിവിളക്കുകളൊന്നും തെളിഞ്ഞിട്ടില്ല. അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (ചിത്രം....വള്ളിപ്പടര്‍പ്പുകള്‍കൊണ്ട് മൂടിയ വൈദ്യുതി പോസ്റ്റ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.