ആലപ്പുഴ: സ്വകാര്യബസ് മേഖലയോട് സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനദിനം ആചരിച്ചു. ബസുകളില്‍ കരിങ്കൊടി കെട്ടിയും പോസ്റ്ററുകൾ പതിച്ചുമായിരുന്നു ദിനാചരണം. വിദ്യാർഥികളുടെ സൗജന്യനിരക്കുകള്‍ കാലോചിതമായി പരിഷ്കരിക്കുക, മിനിമം ചാർജ് 12 രൂപയാക്കുക, കോവിഡ് കാലത്തെ നഷ്ടം നികത്താന്‍ നികുതിയിളവ് അനുവദിക്കുക, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങിയ രംഗങ്ങളില്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കുക, അനുദിനം വര്‍ധിച്ചുവരുന്ന ഇന്ധന-അനുബന്ധ ചെലവുകളുടെ വര്‍ധന പരിഹരിക്കാന്‍ ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളാണ് ബസുകളില്‍ പതിച്ചത്. സമരത്തിന് കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്‍, സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലീം, ടി.പി. ഷാജിലാല്‍, സുനീര്‍, റിനു സഞ്ചാരി, ബിനു ദേവിക എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.