മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്​ പാർപ്പിട-വ്യവസായ മേഖലക്ക് ഊന്നൽ

ആറാട്ടുപുഴ: പാർപ്പിട, വ്യവസായ മേഖലക്ക്​ മുൻഗണന നൽകുന്ന മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ ബജറ്റ്​ വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. പ്രസിഡന്റ് ഡി. അംബുജാക്ഷി അധ്യക്ഷത വഹിച്ചു. 74,97,77,409 രൂപ വരവും 74,20,89,000 ചെലവും 76,88,409 രൂപ മിച്ചവുമാണ്​ പ്രതീക്ഷിക്കുന്നത്​. പാർപ്പിട മേഖലക്ക്​ 98 ലക്ഷവും വ്യവസായ മേഖലയിൽ വനിതകൾക്ക് സ്വയംതൊഴിൽ, കയർ മേഖലയുടെ വികസനം എന്നിവ ഉള്‍പ്പെടെ 42 ലക്ഷവും ആരോഗ്യമേഖലക്ക്​ 50 ലക്ഷവും നീക്കിവെച്ചു. പശ്ചാത്തല മേഖലയുടെ വികസനത്തിന്​ 1.30 കോടിയും വകയിരുത്തി. പട്ടികജാതി/ പട്ടികവര്‍ഗ ക്ഷേമത്തിന്​ 1.40 കോടി, ശുചിത്വം, മാലിന്യസംസ്കരണത്തിന്​ 82,32,000 രൂപയും സേവന മേഖലക്ക്​ 1.16 കോടിയും നീക്കിവെച്ചു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി വാങ്ങിയ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ് നിർമിക്കുന്നതിന് 44 ലക്ഷം രൂപയും കാര്‍ഷിക-ക്ഷീര വികസന മേഖലക്ക്​ 52 ലക്ഷം രൂപയും അനുവദിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും ബജറ്റിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.