കെ.എസ്.ടി.എം സമ്മേളനം

വടുതല: കെ.എസ്.ടി.എം തുറവൂർ സബ് ജില്ല സമ്മേളനവും യാത്രയയപ്പും സംസ്ഥാന സമിതി അംഗം എം.എം. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എം. ജാസ്മിൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം ഹുസൈബ് വടുതല പ്രമേയം അവതരിപ്പിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന എ.കെ. മുഹമ്മദ് കുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: ലജീന അൻവർ (പ്രസി​), തസ്നി മറിയം (സെക്ര), പി.കെ. ഫാസിൽ (വൈസ് പ്രസി), ശാക്കിറ ബീവി (ജോ.സെക്ര), എം.എം. ഷിഹാബുദ്ദീൻ (ട്രഷ), ഹുസൈബ് വടുതല, തസ്നീം മറിയം, വി.എ. അബൂബക്കർ, ഷമീം അഹമ്മദ്, ടി.എ. സുഹൈൽ, എം.എം. ഷിഹാബുദ്ദീൻ എന്നിവരെ ജില്ല പ്രതിനിധികളായി തെരഞ്ഞെടുത്തു. ചിത്രം: സർവിസിൽനിന്ന് വിരമിക്കുന്ന എ.കെ. മുഹമ്മദ് കുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.