എൽ.ഡി.എഫ് സർക്കാർ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വഴികാട്ടി -ബിനോയ് വിശ്വം

ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വഴികാട്ടിയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ 100ാം വർഷികാഘോഷത്തിന്റെ സമാപനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രനയങ്ങളാൽ രാജ്യത്തിന്റെ വെളിച്ചം കെട്ടുപോകുമ്പോൾ ബദലാകുന്നത് കേരളമാണ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് സമയമില്ല. അവരെ പരാജയപ്പെടുത്തിയാൽ മാത്രമേ തൊഴിലാളികൾക്ക് മുന്നോട്ട് പോകാനാവൂ. കയർ വ്യവസായം ഏറെ വെല്ലുവിളി നേരിടുകയാണ്. വ്യവസായത്തിലെ മാറ്റങ്ങൾ തൊഴിലാളികളെ രക്ഷിക്കാൻ വേണ്ടിയുള്ളതാകണം. പരമ്പരാഗത മേഖലയെ അവഗണിച്ച് കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ സ്വാഗതം പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ യൂനിയൻ നേതാക്കളായിരുന്ന വാടപ്പുറം ബാവ, കെ.വി. പത്രോസ് അനുസ്‌മരണ പ്രഭാഷണം നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, കയർ വ്യവസായി വി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. പുന്നപ്ര-വയലാർ സമരത്തിന്റെ ആക്ഷൻ കൗൺസിൽ കൺവീനർ കെ.വി. പത്രോസിന്റെ ഫോട്ടോ ഏറ്റുവാങ്ങലും കെ.എൽ.ഡി.സി ചെയർമാനായ പി.വി. സത്യനേശനെ ആദരിക്കലും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നിർവഹിച്ചു. APL THIRUVITHAMKUR തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ ശതാബ്ദി സമാപനം ബിനോയ്​ വിശ്വം എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.