തുറവൂർ: പണി പൂർത്തിയായിട്ടും ഉദ്ഘാടനം കാത്ത് അന്ധകാരനഴി വടക്കേ പാലം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമയം ലഭിക്കാത്തതാണ് പാലം തുറന്നുകൊടുക്കാൻ തടസ്സമാകുന്നത്. പാലത്തിന്‍റെയും പാർശ്വറോഡിന്‍റെയും പണി പൂർത്തിയായിട്ട് രണ്ടു മാസത്തിലധികമായി. ഇനിയും ഗതാഗതത്തിന് തുറന്നു കൊടുക്കാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവിൽ തകർന്നുകിടക്കുന്ന വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അന്ധകാരനഴി വടക്കേ പാലത്തിന്‍റെ നിർമാണം ഒച്ചിഴയും വേഗത്തിലാണ് നടന്നിരുന്നത്. തീരദേശ ജനതയുടെ നിരന്തരമായ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും തുടർന്നാണ് പണി ഒടുവിൽ പൂർത്തിയാക്കിയത്. എന്നിട്ടും ഇതിന്‍റെ ഗുണം ജനങ്ങൾക്ക് അനുഭവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അടിയന്തരമായി അന്ധകാരനഴി വടക്കേ പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും ഇല്ലെങ്കിൽ തീരദേശ ജനത പ്രക്ഷോഭത്തിനിറങ്ങി തുറന്നുകൊടുക്കുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടം : നിർമാണം പൂർത്തിയായ അന്ധകാരനഴി പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.