സാമൂഹിക ക്ഷേമ പദ്ധതി നിർവഹണം; ജില്ല പഞ്ചായത്തിന് മികച്ച നേട്ടം

ആലപ്പുഴ: സാമൂഹിക ക്ഷേമ മേഖലയിലെ പദ്ധതികളുടെ നിര്‍വഹണത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം ജില്ല പഞ്ചായത്തിന് മികച്ച നേട്ടം. വിവിധ പദ്ധതികളിലെ വ്യക്തിഗത ഗുണഭോക്താക്കളില്‍ അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതിയുടെ ഏകോപനവും മേല്‍നോട്ടവും പദ്ധതി നിര്‍വഹണം സുഗമമാക്കുന്നതിന് ഉപകരിച്ചതായി പ്രസിഡന്റ് വിലയിരുത്തി. ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ശ്രവണസഹായി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്, എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം തുടങ്ങിയവ നല്‍കുന്ന പദ്ധതികളുടെ നിര്‍വഹണത്തിലൂടെ 93.88 ശതമാനം ഫണ്ട് വിനിയോഗിച്ചു. രണ്ടു ഘട്ടത്തിലായി നിര്‍ധനരായ 60 ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടര്‍ ലഭ്യമാക്കി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ് പദ്ധതിയിലെ ജില്ല പഞ്ചായത്ത് വിഹിതം 72 ഗ്രാമപഞ്ചായത്തുകളിലെ കുട്ടികള്‍ക്കും നല്‍കാനായി. ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ലോക ഓട്ടിസം ദിനമായ ശനിയാഴ്ച ജില്ല പഞ്ചായത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി മേഖലയിലെ സംഘടനകളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി കര്‍മ പദ്ധതി രൂപവത്​കരണ ശിൽപശാല സംഘടിപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഇന്ന് ആലപ്പുഴ: മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് 'മികവ് 2021' വെള്ളിയാഴ്​ച ആലപ്പുഴ കര്‍മ സദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 2021ല്‍ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്ക് കാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും. മരണമടഞ്ഞ മത്സ്യഫെഡ് അസി. മാനേജര്‍ വി.ആര്‍. രമേശിന്റെ സ്മരണാർഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പുരസ്‌കാര വിതരണവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.