മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

അമ്പലപ്പുഴ: കാറ്റിലും മഴയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടാനം മെഡിക്കൽ കോളജിന് മുൻവശം ദേശീയപാതയില്‍ ബുധനാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കാറ്റിലും മഴയിലും റോഡിന് കുറുകെ ഭീമൻ അക്കേഷ്യ മരം വീണു. ആലപ്പുഴയില്‍ നിന്നുള്ള അഗ്​നിരക്ഷസേനയും പുന്നപ്ര പൊലീസും ചേര്‍ന്ന് മരംമുറിച്ച് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനങ്ങൾ കിലോ മീറ്ററുകളോളം ബ്ലോക്കിൽപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.