അന്തരിച്ച പ്രധാനാധ്യാപകന് വിട നൽകി വെള്ളിയാകുളം സ്കൂൾ വിദ്യാർഥികളും അധ്യാപകരും

ചേർത്തല: കണ്ണീരോടെ പ്രധാനാധ്യാപകന് വിടനൽകി വെള്ളിയാകുളം ഗവ. യു.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും. ചൊവ്വാഴ്ച രാത്രിയാണ്​ ഹൃദയാഘാതത്തെ തുടർന്ന് സ്കൂൾ പ്രധാന അധ്യാപകൻ മരുത്തോർവട്ടം പട്ടത്താനത്ത് സി. ഉദയകുമാർ (54) അന്തരിച്ചത്​. സ്​കൂളിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ നിറകണ്ണുകളോടെ അധ്യാപകരും വിദ്യാർഥികളും യാത്രയയപ്പ് നൽകി. രണ്ട് മണിക്ക് വീട്ടിൽ എത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തേണ്ടതിനാൽ കുറച്ച് സമയം മാത്രമാണ് സ്​കൂളിൽ പൊതുദർശനം ഉണ്ടായിരുന്നത്. ചുരുങ്ങിയ സമയത്തിലും നാടി‍ൻെറ നാനാഭാഗങ്ങളിൽനിന്ന് ജനങ്ങൾ എത്തി ആദരാഞ്​ജലികൾ അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ മഞ്ജുള, പി.ടി.എ പ്രസിഡന്‍റ്​ പ്രവീൺ ജി. പണിക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദൻ എന്നിവർ സ്കൂളിലെ പൊതുദർശന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.