ഫസൽ ഗഫൂറിന് സ്വീകരണം

അമ്പലപ്പുഴ: എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ. നൽകും. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുന്നപ്ര എം.ഇ.എസ് സ്കൂളിൽ സ്വീകരണം നൽകുന്നതെന്ന് ജില്ല പ്രസിഡന്‍റ്​ എ.എ. റസാഖ്, സെക്രട്ടറി പ്രഫ. എ. ഷാജഹാൻ, പി.ടി.എ പ്രസിഡന്‍റ്​ ഹസൻ പൈങ്ങാമഠം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച സ്വീകരണ സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സ്കൂൾ സിൽവർ ജൂബിലി ആഘോഷം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ് മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.