ആലപ്പുഴ: ആലപ്പുഴ നഗരസഭ ബജറ്റ് തുടർ വഞ്ചനയെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ റീഗോ രാജു. 2021-22 സാമ്പത്തിക വർഷ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതികൾ സാമ്പത്തിക പരാധീനത പറഞ്ഞ് നടപ്പാക്കാതിരുന്നവർ ഈ ബജറ്റിൽ വീണ്ടും പ്രഖ്യാപനങ്ങളുമായി വന്നിരിക്കുകയാണ്. സ്റ്റേഡിയം രണ്ടാം ഘട്ട നിർമാണം, വർക്ക് നിയർ ഹോം സെന്‍ററുകൾ, നഗരം മുഴുവൻ കാമറ സ്ഥാപിച്ച് സുരക്ഷ വലയത്തിലാക്കൽ, മരാമത്ത് പണികൾക്ക് ഓരോ വാർഡിനും 17 ലക്ഷം തുടങ്ങിയവ കഴിഞ്ഞ ബജറ്റിലെ നടപ്പാക്കാത്ത പ്രഖ്യാപനങ്ങളാണ്. ഭവന നിർമാണ പദ്ധതിയായ പി.എം.എ.വൈ തകിടം മറിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. നഗരത്തെ പിന്നോട്ടടിക്കുന്ന ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി നടുത്തള്ളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. തുടർന്ന് കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭ പടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.