കുഞ്ചൻ നമ്പ്യാർ പുരസ്കാര സമർപ്പണം ഇന്ന്

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ പുരസ്കാര സമർപ്പണം ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ ചേരുന്ന പുരസ്കാര സമർപ്പണ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിശ്വകലാകേന്ദ്രം സി. ബാലകൃഷ്ണന്​ പുരസ്കാരം സമ്മാനിക്കും. സ്മാരകസമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി അധ്യക്ഷത വഹിക്കും. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാവിന്‍റെ തുള്ളൽ അവതരണവും നടക്കും. കലക്ടർ ഡോ. രേണുരാജ് മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീബ രാകേഷ്, കരുമാടിക്കുട്ടൻ സ്മാരകസമിതി ചെയർമാൻ എ. ഓമനക്കുട്ടൻ, ജില്ല പഞ്ചായത്ത്​ അംഗം പി. അഞ്ജു, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ജയരാജ്, ജി. വേണുലാൽ, പഞ്ചായത്ത്​ അംഗം സുഷമ രാജീവ്, സ്മാരകസമിതി അംഗം കൈനകരി സുരേന്ദ്രൻ എന്നിവർ സംസാരിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.