തോട്ടകത്ത് മൂന്നുപേർക്ക് വെട്ടേറ്റ സംഭവം: മൂന്നുപേർ പിടിയിൽ വൈക്കം: തോട്ടകത്ത് മൂന്നുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേർ പിടിയിൽ. ഉല്ലല സ്വദേശികളായ അഗ്രേഷ് (കണ്ണൻ -25), അഖിൽരാജ് (അപ്പു - 21), രഞ്ജിത്ത് (മമ്മൻ -25 ) എന്നിവരാണ് പിടിയിലായത്. കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കിയയാളാണ് അഗ്രേഷ്. ഇതിന്‍റെ കാലാവധി പൂർത്തിയാക്കി മടങ്ങിയെത്തിയതിനു പിന്നാലെയാണ് ആക്രമണം. ആളുമാറിയായിരുന്നു ഇവർ ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. അഗ്രേഷും സംഘവും സഞ്ചരിച്ച കാർ റിവേഴ്സ് എടുക്കുന്നതിനിടെ ബൈക്കിൽ തട്ടി. ഇതിനെച്ചൊല്ലി ഇവർ ബൈക്ക് യാത്രക്കാരനുമായി വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ വീട്ടിലേക്ക് മടങ്ങിയ അഗ്രേഷും സംഘവും വടിവാളുകളുമായി മടങ്ങിയെത്തി, ആളുമാറി മരംവെട്ട് തൊഴിലാളികളെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. മരംവെട്ടുമായി ബന്ധപ്പെട്ട് ഉല്ലലയിൽ വാടകക്ക് താമസിക്കുന്ന പാലാ സ്വദേശിയായ സന്തോഷ്, രാജേഷ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.