ചേർത്തല: കഞ്ഞിക്കുഴി പുത്തൻവെളിയിലെ പാടത്ത് വിളഞ്ഞ പത്തര മാറ്റുള്ള പച്ചക്കറികൾ. പുത്തൻവെളി ഹരിദാസും കുടുംബവും 10 ഏക്കർ പാടശേഖരത്തിൽ നടത്തിയ ജൈവപച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പടവലവും വെണ്ടയും പാവലും പയറിനുപുറമെ കണിവെള്ളരിയും മത്തനും ഇളവനുമൊക്കെ പാടത്ത് പാകമായി. വിളവെടുപ്പ് ഉത്സവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം വി. ഉത്തമൻ, എസ്. ഹെബിൻ ദാസ്, പഞ്ചായത്ത് അംഗം സി.കെ. ശോഭനൻ, രാജൻ മഠത്തിൽ, വി. സുദർശനൻ, പി.പി. രാജു, കൃഷി ഓഫിസർ ജാനിഷ് ജേക്കബ്, വി.ടി. സുരേഷ്, എസ്.ഡി. അനില, സുമേഷ്, ഹരിദാസ്, വിക്രമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.