കായലും പാടവും നികത്തുന്നതിനെതിരെ പ്രതിഷേധജ്വാല

അരൂർ: ചന്തിരൂർ വെളുത്തുള്ളി കായലും കണിയവീട് നെൽപാടവും നികത്തി റിസോർട്ട്​ നിർമിക്കാനുള്ള ഭൂമാഫിയ സംഘത്തിന്റെ നീക്കത്തിനെതിരെ വെളുത്തുള്ളി നിവാസികൾ ജനകീയ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിച്ചു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്​ പരാതി നൽകിയതിനെത്തുടർന്ന് കണിയവീട് പാടവും വെളുത്തുള്ളി കായലും നികത്തുന്നത്​ നിർത്തിവെച്ചിരുന്നു. ഇപ്പോൾ ചില സ്വകാര്യവ്യക്തികൾ മത്സ്യവളർത്തൽ എന്ന വ്യാജേന കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ച് പാടം മണ്ണിട്ടുനികത്തി റിസോർട്ട്​ നിർമാണത്തിന്​ നീക്കം നടത്തുകയാണ്​. ബ്ലോക്ക് പഞ്ചായത്ത്‌ മുൻ അംഗവും സമരസമിതി കൺവീനറുമായ വി.കെ. ഗൗരീശൻ പ്രതിഷേധജ്വാല ഉദ്​ഘാടനം ചെയ്തു. ബിനുരാജൻ അധ്യക്ഷത വഹിച്ചു. സിജോ ജോർജ്, വി. സാജൻ, ഷിബു ജോർജ്, ബിനൂപ് കുമാർ, വി. ജയൻ എന്നിവർ നേതൃത്വം നൽകി. ചിത്രം വെളുത്തുള്ളിയിൽ പാടം നികത്തുന്നതിനെതിരായ പ്രതിഷേധജ്വാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.