കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഫിൽറ്റർ ചെയ്ത കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ പഞ്ചായത്തുകളിലെ സർക്കാർ വിദ്യാലയങ്ങളിലേക്ക് ആധുനിക സംവിധാനത്തിലുള്ള 18 വാട്ടർ പ്യൂരിഫയർ നൽകിയത്. അഞ്ചുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സ്മിതാ ദേവാനന്ദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ രാജേഷ് വിവേകാനന്ദ, വിനോദ് കുമാർ, രജിത, ശോഭനകുമാരി, അനിമോൾ അശോകൻ, കെ.എം. ദിപീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിസിലി, ഡേവിഡ് ജോസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം : വാട്ടർ പ്യൂരിഫയർ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.