ഉള്ളാടൻ മഹാസഭ സംസ്ഥാന കണ്‍വെന്‍ഷന്‍

ചേര്‍ത്തല: ഉള്ളാടൻ മഹാസഭ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ്​ കണ്‍വെന്‍ഷന്‍ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വൈക്കം ശകുന്തള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.മഹേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്​ അവതരിപ്പിച്ചു. വൈക്കം ശകുന്തള (പ്രസിഡന്റ്), ആലപ്പി മധു (വർക്കിങ്​ പ്രസിഡന്റ്), കെ.ഗോപാലകൃഷ്ണൻ (സംസ്ഥാന മൂപ്പൻ), എൻ.ശശിധരൻ, ബി.സുകുമാരി(വൈസ് പ്രസിഡന്‍റുമാർ), കെ. മഹേശൻ(ജനറൽ സെക്രട്ടറി), എസ്. രാധാകൃഷ്ണൻ, അജിത് ഏലൂർ, എൻ. സുരേന്ദ്ര ബാബു(സെക്രട്ടറിമാർ), ആർ.ബാബു(ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.