ചെങ്ങന്നൂർ: ആർ.ഡി.ഒ, താലൂക്ക്, വില്ലേജ്, സബ് രജിസ്ട്രാർ എന്നീ നാല് ഓഫിസുകൾ ഉൾപ്പെടുത്തി ചെങ്ങന്നൂർ മിനിസിവിൽ സ്റ്റേഷൻ അനക്സ് നിർമാണം ആരംഭിക്കുന്നു. അഞ്ചു നിലയിൽ 56,620 ചതുരശ്രയടി വലുപ്പമുള്ള കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം രൂപരേഖ തയാറാക്കി. നിലവിൽ താലൂക്ക്, സബ് രജിസ്ട്രാർ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഈ കെട്ടിട സമുച്ചയം നിർമിക്കുന്നത്. ഇതിന്‍റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള 10 സെന്‍റ് സ്ഥലം റവന്യൂ വകുപ്പിനു കൈമാറും. റോമൻ, ഗോഥിക് വാസ്തുവിദ്യകൾ സംയോജിച്ച് നിയോ ക്ലാസിക്കൽ ശൈലിയിലാണ് കെട്ടിടത്തിന്‍റെ രൂപരേഖ തയാറാക്കിയത്. റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തി 15 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ നിർമാണം ആരംഭിച്ച് രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഫോട്ടോ ചെങ്ങന്നൂർ മിനിസിവിൽ സ്റ്റേഷൻ അനക്സിന്‍റെ രൂപരേഖ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.