കായംകുളം-വാഗമൺ ഉല്ലാസയാത്രക്ക്​ തുടക്കം

കായംകുളം: കെ.എസ്.ആർ.ടി.സിയുടെ കായംകുളം -വാഗമൺ ഉല്ലാസയാത്ര സർവിസിന്റെ ഉദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു. എ.ടി.ഒ സി.കെ. രത്നാകരൻ, ജനറൽ സി.ഐ. താഹ, കോഓഡിനേറ്റർ പി. ആനന്ദക്കുട്ടൻ, എ.പി. റെജി എന്നിവർ സംസാരിച്ചു. ഞായറാഴ്ചകളിൽ കായംകുളത്തുനിന്ന്​ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകൾ ഉണ്ടാകും. കായംകുളം-വാഗമൺ-പരന്തുംപാറ ട്രിപ്പിന് ഒരാൾക്ക് 550 രൂപയാണ് ചാർജ്​. ടിക്കറ്റുകൾ റിസർവ് ചെയ്യണം. ഫോൺ: 9605440234, 9400441002. ചിത്രം:APLKY5KSRTC കെ.എസ്.ആർ.ടി.സിയുടെ കായംകുളം-വാഗമൺ ഉല്ലാസയാത്ര സർവിസ്​ യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.