പൂച്ചാക്കൽ: എരമല്ലൂർ സെവൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിന് അരൂർ പഞ്ചായത്തുമായി സഹകരിച്ച് വീട് വെച്ച് നൽകുന്നു. വാർഷികാഘോഷം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. വീട് നിർമിച്ച് നൽകാനുള്ള സമ്മതപത്രം സെവൻസ് മാനേജിങ് പാർട്ണർ ജബീന ഷിഹാബ്, പഞ്ചായത്ത് അംഗം നൗഷാദ് കുന്നേലിന് കൈമാറി. ഓഫറുകളുടെ പ്രഖ്യാപനം മാനേജിങ് പാർട്ണർ എൻ.എം. ഷമീർ നിർവഹിച്ചു. ചന്തിരൂരിൽ പക്ഷാഘാതം വന്ന് തളർന്ന് കിടപ്പിലായ ബാബുവിനാണ് വീട് വെച്ചുനൽകുന്നത്. ഭാര്യ സുമ അർബുദം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുമാണ്. രണ്ടു മക്കളുള്ള ഇവർ രണ്ടര സെന്റിൽ കുടിലിലാണ് താമസിക്കുന്നത്. ചിത്രം: വീട് നിർമിച്ചുനൽകാനുള്ള സമ്മതപത്രം സെവൻസ് മാനേജിങ് പാർട്ണർ ജബീന ഷിഹാബ് പഞ്ചായത്ത് അംഗം നൗഷാദ് കുന്നേലിന് ആരിഫ് എം.പിയുടെ സാന്നിധ്യത്തിൽ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.