-അരൂർ കായൽ തീരങ്ങളിലെ ബോട്ട്ജെട്ടികൾ ഉപയോഗപ്പെടുത്താനാകും അരൂർ: അരൂരിൽനിന്ന് എറണാകുളത്തേക്ക് ബോട്ട് യാത്ര പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെക്കുറിച്ച് അരൂർ ഗ്രാമപഞ്ചായത്ത് പഠിക്കുമെന്ന് വൈസ് പ്രസിഡൻറ് എം.പി. ബിജു. സർക്യൂട്ട് ടൂറിസം വികസിപ്പിക്കുന്നതിനും പഞ്ചായത്ത് ശ്രമിക്കും. ബജറ്റിൽ ടൂറിസം സാധ്യത പഠനത്തിനുവേണ്ടി അഞ്ചുലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. പഴയകാലത്ത് അരൂർ, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം ഭാഗങ്ങളിൽനിന്ന് കൊച്ചിയിലെത്താൻ യാത്രികർ കൂടുതൽ ആശ്രയിച്ചിരുന്നത് ബോട്ടുകളാണ്. ബോട്ടുകളെ കാലാനുസൃതമായി മാറ്റാൻ സർക്കാർ തയാറാകാതിരിക്കുകയും റോഡ് ഗതാഗതം കുറേക്കൂടി സമഗ്രമാകുകയും ചെയ്തപ്പോൾ ബോട്ട് സർവിസ് നിലക്കുകയായിരുന്നു. ഇപ്പോൾ റോഡ് ഗതാഗതം തിരക്കേറിയതാകുകയും ദിനേനെയെന്നോണം ഇന്ധനവില വർധിക്കുകയും ചെയ്യുമ്പോൾ തീരക്കാഴ്ചകളും കണ്ട് തിരക്കില്ലാതെ ശാന്തമായ കായൽയാത്ര ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് അരൂരിൽനിന്ന് ജലയാന യാത്രകളെക്കുറിച്ച് പഞ്ചായത്ത് ആലോചിക്കുന്നത്. ഏപ്രിലിൽ പഞ്ചായത്ത് അംഗങ്ങൾ എല്ലാവരെയും കൂട്ടി എറണാകുളത്തേക്ക് ഒരു ബോട്ട് യാത്രയും ആലോചിക്കുന്നുണ്ട്. അരൂരിലെ കായൽ തീരങ്ങളിൽ ഇപ്പോഴും ബോട്ട്ജെട്ടികൾ നിലനിൽക്കുന്നുണ്ട്. അവയെ ഉപയോഗപ്പെടുത്തി തീരപ്രദേശങ്ങളിലുള്ള യാത്രക്കാരെ കൊച്ചിയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നുതന്നെയാണ് വിചാരിക്കുന്നതെന്ന് എം.പി. ബിജു പറഞ്ഞു. ജലമെട്രോയെ അരൂരിലേക്ക് ആകർഷിക്കാൻ ഈ ഉദ്യമം വഴി കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.