കെ-റെയിൽ: എൽ.ഡി.എഫ് വിശദീകരണ യോഗം

ചെങ്ങന്നൂർ: ജനങ്ങളുടെ വൈകാരികപ്രശ്നങ്ങളെ രാഷ്ട്രീയലാഭത്തിനുവേണ്ടി യു.ഡി.എഫും ബി.ജെ.പിയും കെ-റെയിൽ പദ്ധതി വിഷയത്തിൽ ഉപയോഗിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. കെ-റെയിൽ പദ്ധതി രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിണറായി സർക്കാർ നേടിയ തുടർഭരണമാണ് ഇടതുപക്ഷ വിരുദ്ധർ ഇന്ന് യോജിക്കാൻ കാരണം. പദ്ധതിക്കെതിരെ വർഗീയമായി വരെ ചേരിതിരിവ് ഉണ്ടാക്കി കലാപശ്രമം നടത്തുന്നവർ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരുമെന്നും പുനരധിവാസത്തിന്‍റെ പേരിൽ ഒരാളും വഴിയാധാരമാകില്ലെന്നും മന്ത്രി പറഞ്ഞു. കൊഴുവല്ലൂർ സി.എസ്.ഐ ജങ്​ഷനിൽ നടന്ന യോഗത്തിൽ ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, മാന്നാർ ഏരിയ സെക്രട്ടറി പി.ഡി. ശശിധരൻ, ജി. ഹരികുമാർ, മോഹൻ കൊട്ടാരത്തുപറമ്പിൽ, ടി.കെ. ഇന്ദ്രജിത്ത്, ഹേമലത മോഹൻ, പി.എസ്. മോനായി, എൻ.എ. രവീന്ദ്രൻ, പി. ഉണ്ണികൃഷ്ണൻ നായർ, ഷാജി കുതിരവട്ടം, എൻ. പത്മാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.