രമേശ് ചെന്നിത്തല വീടുകൾ സന്ദർശിച്ചു

ചാരുംമൂട്: നൂറനാട് പണയിൽ പ്രഭാത സവാരിക്കിടെ ടോറസ് ലോറി ഇടിച്ച് മരിച്ചവരുടെ വീടുകൾ രമേശ് ചെന്നിത്തല എം.എൽ.എ സന്ദർശിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജി. ഹരിപ്രകാശ്, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. വേണു, എം.ആർ. രാമചന്ദ്രൻ, എ.എസ്. ഷാനവാസ്, സി.ആർ. ചന്ദ്രൻ, ശിവപ്രസാദ്, എസ്. സാദിഖ്, ഷാജി ഖാൻ, വന്ദന സുരേഷ്, ബാബു പ്രകാശ്, ഷാജി നൂറനാട്, ശിവശങ്കരപ്പിള്ള തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.