ചാരുംമൂട്: ഭവന നിർമാണത്തിനും കാർഷിക-ക്ഷീര മേഖലക്കും മുൻഗണന നൽകുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡൻറ് സിനുഖാൻ അവതരിപ്പിച്ചു. 11,00,18, 815 രൂപ വരവും 10, 80,36,050 രൂപ ചെലവും 19,82,765 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ഭവന നിർമാണത്തിനും കാർഷിക-ക്ഷീരമേഖലകൾക്കും ബജറ്റ് മുൻഗണന നൽകുന്നു. ഭവനരഹിതർക്കെല്ലാം ഭവനം ലക്ഷ്യമാക്കി 4,92,00,000 രൂപ വകയിരുത്തി. കാർഷിക-ക്ഷീരമേഖലകൾക്ക് 75,10,640 രൂപയും വകയിരുത്തിയിട്ടുണ്ട്. ചുനക്കര സി.എച്ച്.സിയിൽ ഡയാലിസിസ് ആരംഭിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതായും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡന്റ് എസ്. രജനി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.